സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ ചെർക്കള ശാഖയിൽ നിന്ന് വിവിധ തവണയായി നാല് കോടി രൂപ തട്ടിയെന്നാണ് കേസ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

കാസർഗോഡ്: കാസർഗോഡ് വ്യാജരേഖ ഉപയോഗിച്ച് വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ സിനിമ നിർമാതാവ് അറസ്റ്റിൽ. തെക്കിൽ സ്വദേശി എം ഡി മെഹഫൂസിനെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ ചെർക്കള ശാഖയിൽ നിന്ന് വിവിധ തവണയായി നാല് കോടി രൂപ തട്ടിയെന്നാണ് കേസ്.

2018 മുതലാണ് വ്യാജ രേഖകൾ നൽകി ഇയാൾ ബാങ്കിൽ നിന്ന് പല തവണകളായി വായ്പ എടുത്തത്. വിശദമായ പരിശോധനയില്‍ രേഖകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് മാനേജര്‍ മെഹഫൂസിനെതിരെ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തില്‍ വിശദമാ അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. എം ഡി മെഹഫൂസ് നിര്‍മ്മിച്ച 'സായാഹ്ന വാർത്തകൾ' എന്ന സിനിമ അടgത്ത ദിവസം റിലീസ് ചെയ്യാനിരിക്കുകയാണ് അറസ്റ്റ്. കോൺട്രാക്ടർ കൂടിയാണ് ഇയാളെന്ന് അന്വേഷണ സംഘം പറഞ്ഞു.

Also Read: വിജയ് ബാബുവിന്റെ ജാമ്യം: അപ്പീൽ പോകും, വിദേശത്ത് പോയി ജാമ്യം നേടുന്നത് പ്രോത്സാഹിപ്പിക്കാനിവില്ല: കമ്മീഷണർ

Also Read:കടക്കെണിയിലായ സിനിമാ നിര്‍മാതാവിനെ വീടൊഴിപ്പിക്കാന്‍ വെടിവയ്പും ഗുണ്ടാ ആക്രമണവും; 2 പേര്‍ അറസ്റ്റില്‍

YouTube video player