Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണ്‍ ലംഘനം; തൃശ്ശൂര്‍ റേഞ്ചില്‍ മാത്രം 447 കേസുകള്‍, 528 പേര്‍ അറസ്റ്റില്‍

ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് തൃശ്ശൂര്‍ റേഞ്ചില്‍ ഇന്ന് രജിസ്റ്റര്‍ ചെയ്തത് ആകെ 447 കേസുകള്‍. 528 പേരെ ഇന്ന് അറസ്റ്റ് ചെയ്തു. 290 വാഹനങ്ങളാണ് പിടിച്ചെടുത്തത്.
 

Lockdown violation  447 cases and 528 persons were arrested in Thrissur range
Author
Kerala, First Published Apr 8, 2020, 1:21 AM IST

തൃശൂര്‍: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് തൃശ്ശൂര്‍ റേഞ്ചില്‍ ഇന്ന് രജിസ്റ്റര്‍ ചെയ്തത് ആകെ 447 കേസുകള്‍. 528 പേരെ ഇന്ന് അറസ്റ്റ് ചെയ്തു. 290 വാഹനങ്ങളാണ് പിടിച്ചെടുത്തത്.

സര്‍ക്കാര്‍ നിര്‍ദേശം മറികടന്ന് ആളുകള്‍ അനുവാദമില്ലാതെ യാത്ര ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്. പാലക്കാട് ജില്ലയില്‍ 92 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 83 വാഹനങ്ങള്‍ പിടിച്ചെടുത്തു. 107 പേരാണ് ജില്ലയില്‍ അറസ്റ്റിലായത്. മലപ്പുറത്ത് 126 പേരാണ് 96 കേസുകളിലായി പിടിയിലായത്. 

31 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. തൃശ്ശൂര്‍ സിറ്റി പരിധിയില്‍ 106 കേസുകളും റൂറല്‍ പരിധിയില്‍ 153 കേസുകളുമാണ് എടുത്തത്. ജില്ലയിലാകെ 293 പേര്‍ പിടിയിലായി. ആകെ പിടിച്ചെടുത്ത് 176 വാഹനങ്ങള്‍. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ റേഞ്ചില്‍ 244 പിക്കറ്റ് പോസ്റ്റുകളും 768 മൊബൈല്‍ പട്രോളിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഡ്രോണ്‍ നിരീക്ഷണവും കര്‍ശനമാക്കിയതായി ഡിജൈി എസ് സുരേന്ദ്രന്‍ വ്യക്തമാക്കി.

.

Follow Us:
Download App:
  • android
  • ios