റാഞ്ചി: വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ ആക്രമിച്ച് യുവാവ്. ഝാര്‍ഖണ്ഡിലെ ഘര്‍വ്വാ ജില്ലയിലാണ് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് യുവാവ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ഹസ്രത്ത് എന്ന ചെറുപ്പക്കാരനാണ് ആക്രമിച്ചതെന്ന് കണ്ടെത്തി. ഏറെ നാളുകളായി വിവാഹാഭ്യര്‍ത്ഥനയുമായി ഇയാള്‍ പെണ്‍കുട്ടിയെ ശല്യം ചെയ്തിരുന്നു. രക്ഷിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി ആക്രമിച്ചത്. പെണ്‍കുട്ടിയെ കൊല്ലുകയായിരുന്നു അസ്രത്തിന്റെ ലക്ഷ്യം. 

പെണ്‍കുട്ടിയുടെ 10 വയസ്സ് പ്രായമായ സഹോേദരന്‍ വീട്ടിലുണ്ടായിരുന്നു. കുട്ടി തൊട്ടടുത്ത് പണിയെടുത്തിരുന്ന തൊഴിലാളികളെ അറിയിക്കുകയും ഇവരെത്തി പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകായണെന്നും അറിയിച്ചു.