Asianet News MalayalamAsianet News Malayalam

25കാരനിൽ നിന്ന് പിടിച്ചത് എൽഎസ്ഡി സ്റ്റാമ്പും എംഡിഎംഎയും; 16 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി

കഞ്ചാവും ഗുളിക രൂപത്തിലുള്ള 10.16 ​ഗ്രാം എംഡിഎംഎ, സ്റ്റാമ്പ് രൂപത്തിൽ രണ്ട് ​ഗ്രാം എൽഎസ്‍ഡി, ക്രിസ്റ്റൽ രൂപത്തിലുള്ള 6.17 ​ഗ്രാം മെറ്റാഫെറ്റമിൽ എന്നീ നിരോധിത ലഹരി മരുന്നുകളാണ് കണ്ടെത്തിയത്

lsd stamp and mdma seized 16 years hard labour punishment
Author
First Published Jan 18, 2023, 2:52 PM IST

തൃശൂർ: എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ്, കഞ്ചാവ് എന്നിവ കൈവശം വെച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവും ഒന്നര ലക്ഷം  പിഴയും ശിക്ഷ. കൊടുങ്ങല്ലൂർ പൊയ്യ സ്വദേശി അക്ഷയ് (25 )യിനെയാണ് തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി എൻ വിനോദ് ശിക്ഷിച്ചത്. 2021 ഡിസംബർ 17നാണ് കൊടുങ്ങല്ലൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും പ്രതിയുടെ വീട്ടിൽ നിന്ന്  മയക്കുമരുന്ന് കണ്ടെത്തിയത്.

കഞ്ചാവും ഗുളിക രൂപത്തിലുള്ള 10.16 ​ഗ്രാം എംഡിഎംഎ, സ്റ്റാമ്പ് രൂപത്തിൽ രണ്ട് ​ഗ്രാം എൽഎസ്‍ഡി, ക്രിസ്റ്റൽ രൂപത്തിലുള്ള 6.17 ​ഗ്രാം മെറ്റാഫെറ്റമിൽ എന്നീ നിരോധിത ലഹരി മരുന്നുകളാണ് കണ്ടെത്തിയത്. പബ്ലിക് പ്രോസിക്യൂട്ടർ മാരായ കെ ബി സുനിൽ കുമാർ, ലിജി മധു എന്നിവർ കോടതിയിൽ ഹാജരായി. അതേസമയം, മാ​ര​ക ല​ഹ​രി മ​രു​ന്നാ​യ എംഡി​എം​എ മൊ​ത്ത​വി​ൽപ​ന ന​ട​ത്തി വ​ന്ന പ്ര​ധാ​ന പ്ര​തി പി​ടി​യി​ൽ ആലപ്പുഴയിൽ പിടിയിലായിരുന്നു.

ആ​ല​പ്പു​ഴ മ​ണ്ണ​ഞ്ചേ​രി തോ​ട്ടു​ചി​റ ന​സീ​റാ​ണ്(42) പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം എം ഡി ​എം ​എ​യു​മാ​യി പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡ് തൈ​പ്പ​റ​മ്പ് വീ​ട്ടി​ൽ രാ​ജേ​ഷ് (45), ആ​ല​പ്പു​ഴ ഇ​ര​വു​കാ​ട് വാ​ർ​ഡ് വാ​ലു​ചി​റ​യി​ൽ പ്ര​ദീ​പ് (45) എ​ന്നി​വ​രെ പു​ന്ന​പ്ര സി. ​ഐ ലൈ​സാ​ദ് മു​ഹ​മ്മ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ്​ മ​യ​ക്ക് മ​രു​ന്ന് എ​ത്തി​ക്കു​ന്ന ന​സീ​റി​നെ കു​റി​ച്ച്​ വി​വ​ര​ങ്ങ​ൾ കി​ട്ടി​യ​ത്. ഉ​ത്സ​വ ​സ്ഥ​ല​ങ്ങ​ളി​ലും മ​റ്റും ഐ​സ്ക്രീം, തു​ണി​ത്ത​ര​ങ്ങ​ൾ എ​ന്നി​വ വി​ൽപ​ന ന​ട​ത്തി അ​തി​ന്റ മ​റ​വി​ലാ​ണ്​ എം ​ഡി ​എം ​എ മൊ​ത്ത​വി​ൽപ​ന ന​ട​ത്തി​വ​ന്ന​ത്.

എ​റ​ണാ​കു​ളം ഇ​ട​പ്പ​ള്ളി​യി​ലും മ​ണ്ണ​ഞ്ചേ​രി​യി​ലു​മാ​യി ഇ​യാ​ൾക്ക് ര​ണ്ട് വീ​ടു​ണ്ട്. മ​ണ്ണ​ഞ്ചേ​രി​യി​ൽ എ​ത്തി​യ വി​വ​ര​മ​റി​ഞ്ഞാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽനി​ന്നും എം ​ഡി ​എം ​എ ക​ണ്ടെ​ത്താ​നാ​യി​ല്ല. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ചൈ​ത്രാ തെ​രേ​സ ജോ​ണി​ന്റെ നി​ർ​ദേ​ശ പ്ര​കാ​രം അ​മ്പ​ല​പ്പു​ഴ ഡി. ​വൈ. ​എ​സ്. ​പി ബി​ജു. ​വി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ന​സീ​റാ​ണ് അ​ന്ത​ർ​സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്നും എം ​ഡി ​എം ​എ കൊ​ണ്ടു​വ​ന്ന് വി​ത​ര​ണം ചെ​യ്തി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ബസിനുള്ളിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; 49 കാരൻ റിമാന്‍ഡില്‍

Follow Us:
Download App:
  • android
  • ios