വിദിഷ(മധ്യപ്രദേശ്): മധ്യപ്രദേശില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തായി പരാതി. ബലാത്സംഗത്തിന് ഇരയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. വിദിഷയിലാണ് സംഭവം നടന്നത്. തിങ്കളാഴ്ച വീട്ടിലേക്ക് എത്തിയ ഭര്‍ത്താവിന്‍റെ സുഹൃത്തുക്കളായ രണ്ടുപേരില്‍ ഒരാള്‍ തന്നെ ബലാത്സംഗം ചെയ്തെന്നും മറ്റൊരാള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

ഭര്‍ത്താവിന്‍റെ സുഹൃത്തുക്കളായ സുനില്‍ കുശ്‍വാഹ, മനോജ് അഹിര്‍വാര്‍ എന്നിവരാണ് തിങ്കളാഴ്ച മദ്യവുമായി വീട്ടിലെത്തിയത്.  മൂവരും വീട്ടില്‍ ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഭര്‍ത്താവ് മദ്യലഹരിയില്‍ തളര്‍ന്നപ്പോള്‍ സുനില്‍ തന്നെ ബലാത്സംഗം ചെയ്തു. ശബ്ദം കേട്ടുണര്‍ന്ന ഭര്‍ത്താവ് ബലാത്സംഗം തടുക്കാന്‍ ശ്രമിച്ചപ്പോല്‍ മനോജ് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നെന്നും യുവതി പൊലീസിനോട് പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും പൊലീസ് ഓഫിസര്‍ ബിഎസ് സിസോദിയ വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.