മദ്രസവിട്ട് പോകുന്ന സമയത്ത് പതിനാലുകാരിയായ വിദ്യാർഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

പാലക്കാട്: വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ മദ്രസാ അധ്യാപകൻ (Madrassa Teacher) അറസ്റ്റിൽ. ശ്രീകൃഷ്ണപുരം ആലിപ്പറമ്പ് സ്വദേശി ഉസ്മാനെയാണ് പോക്സോ വകുപ്പ് (Pocso) പ്രകാരം ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തത്. മദ്രസാ വിദ്യാര്‍ത്ഥിനായ പെണ്‍കുട്ടിയോട് അധ്യാപകന്‍ മോശമായി പെരുമാറിയെന്ന പരാതിയിലാണ് അറസ്റ്റ്.

കഴിഞ്ഞ മെയ് 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസവിട്ട് പോകുന്ന സമയത്ത് പതിനാലുകാരിയായ വിദ്യാർഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയി അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ചൈൽഡ് ലൈൻ പ്രവർത്തകരാണ് സംഭവം പൊലീസിൽ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മദ്രസാ അധ്യാപകനായ ഉസ്മാനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.