Asianet News MalayalamAsianet News Malayalam

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

2017ലാണ് മദ്രസാ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച വിവരം പുറത്ത് വരുന്നത്. പീഡനത്തിനിരയായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വിവരം വീട്ടില്‍ അറിയിച്ചതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

madrasa teacher arrested for sexually abusing several minors in nedumangad
Author
Nedumangad, First Published Oct 3, 2019, 9:35 AM IST

തിരുവനന്തപുരം: മദ്രസയില്‍ താമസിച്ച് പഠിക്കുകയായിരുന്ന ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. നെടുമങ്ങാട് ആണ് സംഭവം. കല്ലറ പാങ്ങോട് മൂലേപ്പാര്‍ഡം വാര്‍ഡില്‍ താമസക്കാരനായ സംസം മന്‍സിലില്‍ എസ് താജുദ്ദീന്‍(38) ആണ് പിടിയിലായത്. രണ്ടര വര്‍ഷമായി ഇയാള്‍ ഒളിവിലായിരുന്നു.

2017ലാണ് മദ്രസാ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച വിവരം പുറത്ത് വരുന്നത്. പീഡനത്തിനിരയായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വിവരം വീട്ടില്‍ അറിയിച്ചതോടെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെ അധ്യാപകന്‍ മുങ്ങുകയായിരുന്നു. ഒളിവില്‍ കഴിയവെ മൊബൈല്‍ നമ്പറുകള്‍ മാറ്റിയാണ് ഇയാള്‍ കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറ‌ഞ്ഞു.

Follow Us:
Download App:
  • android
  • ios