പൊന്നാനി: മലപ്പുറം ജില്ലയിൽ സിപിഐ പ്രവർത്തകന് വെട്ടേറ്റു. പിന്നിൽ സിപിഎമ്മെന്നാണ് ആരോപണം. സീറ്റുവിഭജനത്തിലെ തർക്കമാണ് കാരണം. എഐടിയുസി പഞ്ചായത്ത് സെക്രട്ടറി സികെ ബാലനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നിൽ സിപിഎമ്മാണെന്ന് സിപിഐ നേതൃത്വം ആരോപിച്ചു. പഞ്ചായത്തിൽ സിപിഎം-സിപിഐ സീറ്റു വിഭജന ചർച്ച അലസി പിരിഞ്ഞിരുന്നു. കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ വീണ് പരിക്കേറ്റതെന്നാണ് സിപിഎം വിശദീകരണം.