കൊച്ചി: കൊച്ചിയില്‍ വീണ്ടും സ്വര്‍ണക്കടത്ത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണ ബിസ്ക്കറ്റുകളുമായി മലയാളി പിടിയിലായി. മലപ്പുറം വണ്ടൂർ സ്വദേശി മുഹമ്മദ് അബ്ദുറഹിമാൻ ആണ് പിടിയിൽ ആയത്. ജിദ്ദയിൽ നിന്നും ഏത്തിയ ഇയാളുടെ കയ്യിൽ നിന്ന് ഏഴ് സ്വർണ്ണ ബിസ്ക്കറ്റുകലാണ്‌ കണ്ടെത്തിയത്. ചായപ്പൊടി പാകറ്റുകളിൽ പൊതിഞ്ഞ് വച്ച നിലയിൽ ആയിരുന്നു സ്വര്‍ണ ബിസ്കറ്റുകള്‍.