പരസ്യചിത്രത്തില്‍ അഭിനയിക്കാനെന്ന രീതിയിലാണ് വിളിച്ചുവരുത്തിയത്. പരസ്യചിത്രത്തിന്‍റെ കഥ ചര്‍ച്ച ചെയ്യാൻ വേണ്ടിയാണ് ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോയത്

ചെന്നൈ: മലയാളി മോഡലിനെ ചെന്നൈയില്‍ പരസ്യചിത്രത്തില്‍ അഭിനയിക്കാനെന്ന് കാട്ടി വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമം. താൻ കുരുക്കിലാണെന്ന് മനസിലാക്കിയ യുവതി ഹോട്ടല്‍ മുറിയില്‍ നിന്ന് ഇറങ്ങി ഓടിയതോടെയാണ് രക്ഷപ്പെടാനായത്.

പരസ്യചിത്രത്തില്‍ അഭിനയിക്കാനെന്ന രീതിയിലാണ് വിളിച്ചുവരുത്തിയത്. പരസ്യചിത്രത്തിന്‍റെ കഥ ചര്‍ച്ച ചെയ്യാൻ വേണ്ടിയാണ് ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടുപോയത്. ഇതിന് ശേഷം പീഡിപ്പിക്കാൻ ശ്രമം നടത്തുകയായിരുന്നു. മുറിയില്‍ നിന്ന് ഓടിയിറങ്ങി രക്ഷപ്പെട്ട യുവതി റോയപ്പെട്ട പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. 

സംഭവത്തെ തുടര്‍ന്ന് പരസ്യ ഏജന്‍റായി പ്രവര്‍ത്തിച്ചുവരുന്ന സിദ്ധാര്‍ത്ഥ് എന്നയാള്‍ പിടിയിലായിട്ടുണ്ട്.

ചിത്രം: പ്രതീകാത്മകം

Also Read:- വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന് വാഗ്ദാനം; ജോലി തുടങ്ങിയ വീട്ടമ്മയ്ക്ക് നാല് ദിവസം കൊണ്ട് നഷ്ടം 54 ലക്ഷം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo