ജയ്പൂര്‍: ഭാര്യ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് വീഡിയോ എടുത്ത് ഭാര്യ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്ത് ഭര്‍ത്താവ്. ഗുരുതര പൊള്ളലേറ്റ ഭാര്യ മരിച്ചതിന് പിന്നാലെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളേയും ബന്ധുക്കളുമടക്കം അഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് സംഭവം. നവംബര്‍ 20ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി നവംബര്‍ 22 ന് മരിച്ചിരുന്നു.

ഇഷ്ടപ്പെട്ട ബൈക്ക് സ്ത്രീധനമായി കിട്ടിയില്ല; ഭാര്യയെ ഇന്റർനെറ്റിൽ വില്‍ക്കാന്‍ വച്ച ഭര്‍ത്താവ് കുടുങ്ങി

മരിച്ച യുവതിയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍, സഹോദരന്‍, ഭര്‍ത്താവിന്‍റെ അമ്മാവനും അമ്മായിയും എന്നിവരാണ് അറസ്റ്റിലായത്.ആത്മഹത്യ പ്രേരണയ്ക്കും സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ടുള്ള പീഡനത്തിനുമാണ് പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. യുവതിയെ ഭര്‍തൃവീട്ടുകാര്‍ സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിച്ചതായാണ് ജുന്‍ജുനു പൊലീസ് വിശദമാക്കുന്നത്.

സ്ത്രീധനത്തെ ചൊല്ലി തര്‍ക്കം; ഗര്‍ഭിണിയെ കഴുത്ത് ഞെരിച്ചുകൊന്ന് കനാലില്‍ തള്ളി, ഭര്‍ത്താവ് അറസ്റ്റില്‍

ഇന്ത്യന്‍ ശിക്ഷാനിയമം 498 എ, 306 അനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കി. ഒക്ടോബറില്‍ ബെംഗളുരുവിലും സമാനമായ സംഭവം നടന്നിരുന്നു. കൂടുതല്‍ സ്ത്രീധനം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് തീ കൊളുത്തിക്കൊല്ലുകയായിരുന്നു. 

സ്ത്രീധനം ചോദിച്ചുള്ള ഭീഷണി: യുവതി ജീവനൊടുക്കി; പൊലീസുകാരനായ ഭർത്താവിനെതിരെ കേസ്