തിരുവനന്തപുരം: എയർപോർട്ടിലും നിയമസഭയിലും ജോലി നൽകാമെന്നും പറഞ്ഞ് പണം തട്ടിയ ആൾ പിടിയിൽ. അഞ്ചൽ സ്വദേശി പ്രമോദിനെയാണ് നിയസഭയിലെ വാച്ച് ആൻ വാർഡ് പിടികൂടിയത്. എയർപ്പോർട്ടിലും നിയമസഭയിലും ഡ്രൈവറുൾപ്പെടെയുള്ള തസ്തികയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറ‍ഞ്ഞാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. 

തട്ടിപ്പിനിരയാക്കിയവരെ നിയമസഭയ്ക്ക് മുന്നിലെത്തിച്ചാണ് ഇയാൾ പണം വാങ്ങിയിരുന്നത്, ഇയാളുടെ പ്രവർത്തിയിൽ സംശയം തോന്നിയ വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥൻ നടത്തിയ ചോദ്യം ചെയ്യലിലാണ് കള്ളി വെളിച്ചതായത്. മുൻപും ഇത്തരത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഇയാൾ അറസ്റ്റിലായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി ഇയാളെ മ്യൂസിയം പൊലീസിന് കൈമാറി.