മൂന്ന് ദിവസം മുമ്പാണ് സ്കൂൾ വിട്ട് കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ ഫൈജാസ് അക്രമിച്ചത്. സ്കൂട്ടറിൽ എത്തിയായിരുന്നു ആക്രമണം. കുട്ടികൾ ബഹളം വെച്ചതോടെ ഇയാൾ രക്ഷപ്പെട്ടു

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ പതിനഞ്ച് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കാപ്പാട് മുനമ്പത്ത് മുളവങ്ങരക്കണ്ടി ഫൈജാസിനെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ദിവസം മുമ്പാണ് സ്കൂൾ വിട്ട് കൂട്ടുകാരോടൊപ്പം വീട്ടിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയെ ഫൈജാസ് അക്രമിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

സ്കൂട്ടറിൽ എത്തിയായിരുന്നു ആക്രമണം. കുട്ടികൾ ബഹളം വെച്ചതോടെ ഇയാൾ രക്ഷപ്പെട്ടു. തുടർന്ന് പെൺകുട്ടി കൊയിലാണ്ടി സ്റ്റേഷനിൽ പരാതി നൽകി. ചുവന്ന സ്കൂട്ടറിൽ എത്തിയ അപരിചിതൻ അക്രമിച്ചെന്ന് കാണിച്ചായിരുന്നു പരാതി.

സ്കൂട്ടറിന്‍റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവ് നശിപ്പിക്കാൻ പ്രതി സ്കൂട്ടർ വിറ്റതായി കണ്ടെത്തി. പിന്നീട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളെ കോഴിക്കോട് പോക്സോ കോടതി റിമാന്‍റ് ചെയ്തു.