തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ ഉള്ളൂർ സോണൽ ഓഫീസ് ആക്രമിക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തയാൾ പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ ദീപുവാണ് പിടിയിലായത്. ഇന്നലെ വൈകീട്ട് നാലരയോടെയാണ് മദ്യപിച്ച് ഓഫീസിലെത്തിയ ദീപു ജീവനക്കാരോട് തട്ടിക്കയറിയത്.

ഇത് ചോദ്യം ചെയ്തതതോടെ ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്തു. സംഭവശേഷം രക്ഷപ്പെട്ട ഇയാളെ പ്രത്യേക സംഘം നടത്തിയ തെരച്ചിലിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.