നെടുമങ്ങാട്: ഭാര്യയുടെ കാമുകനെ ഒളിച്ചിരുന്ന് ആക്രമിച്ച് പരിക്കേൽപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്വദേശി ബിനുകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുമായി അകന്ന കഴിയുന്ന ബിനു മദ്യപിച്ച് ചില സമയങ്ങളിൽ വീട്ടിലെത്തി ബഹളമുണ്ടാക്കുമായിരുന്നു. 

ബിനുവിൻറെ ഒരു സുഹൃത്തുമായുള്ള ബന്ധത്തെ ചൊല്ലിയായിരുന്നു വഴക്ക്. കഴിഞ്ഞ ദിവസം രാത്രിയിൽ ഭാര്യയെ കാണാനെത്തിയ കാമുകനെ കമ്പിപ്പാരകൊണ്ട് ബിനു തലക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെട്ടു. 

ആനാടു നിന്നുമാണ് നെടുമങ്ങാട് പൊലീസ് ബിനുവിനെ അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമത്തിന് കേസെടുത്ത പൊലീസ് പ്രതിയെ റിമാൻഡ് ചെയ്തു