കേരളത്തിൽ നിന്നും നാട്ടിലേക്ക് പോകുന്ന ഉത്തരേന്ത്യക്കാരെ യാത്രക്കിടെ തന്ത്രപൂർവ്വം പരിചയപ്പെട്ടാണ് ബിസക്കറ്റ് നൽകിയാണ് ഇവര്‍ മോഷണം നടത്തുന്നത്.

തിരുവനന്തപുരം: ട്രെയിൻ യാത്രക്കാർക്ക് ബിസ്ക്കറ്റിൽ മയക്കുമരുന്ന് നൽകി സ്വർണവും പണവും കവരുന്ന സംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റിൽ. ബിഹാർ സ്വദേശി സുമൻ കുമാറിനെ നാഗ്പൂരിൽ നിന്നാണ് റെയിൽ പൊലീസും- ആർപിഎഫും ചേർന്നുള്ള പ്രത്യേക സംഘം പിടികൂടിയത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന സദുർത്ഥൻ കുമാറിനെ നേരെത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കേരളത്തിൽ നിന്നും നാട്ടിലേക്ക് പോകുന്ന ഉത്തരേന്ത്യക്കാരെ യാത്രക്കിടെ തന്ത്രപൂർവ്വം പരിചയപ്പെട്ടാണ് ബിസക്കറ്റ് നൽകിയാണ് ഇവര്‍ മോഷണം നടത്തുന്നത്. രണ്ടാഴ്ച മുമ്പ് മോഷണത്തിന് ഇരയായ ബിഹാർ സ്വദേശികള്‍ നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. ആലപ്പുഴയിൽ വച്ചാണ് സംഘത്തിലുണ്ടായിരുന്ന സുർത്ഥൻ കുമാറിനെ അറസ്റ്റ് ചെയ്തത്. മൂന്നംഗ സംഘമാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് പൊലീസും- ആർപിഎഫും ചേർന്ന് പ്രത്യേക സംഘമുണ്ടാക്കി അന്വേഷണം നടത്തുകയായിരുന്നു. 

മലപ്പുറത്ത് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്, പാസ്റ്റർക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ

സംഘത്തിൽ ഒരാള്‍ കൂടിയുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന റെയിവേ പൊലീസ് ഇൻസ്പെക്ടര്‍ അഭിലാഷ് ഡേവിഡ് പറഞ്ഞു. നാഗ്പൂരിൽ നിന്നാണ് സുമനെ അറസ്റ്റ് ചെയ്തത്. മോഷണത്തിന് ശേഷം ഇവർ ബംഗ്ലൂരിലേക്ക് കടക്കും. ഇവിടെ നിന്നും കേരളത്തിലേക്ക് മടങ്ങുമ്പോള്‍ മോഷണം നടത്താറില്ല. മടങ്ങിപോകുമ്പോഴാണ് ഇതരസംസ്ഥാനക്കാരെ ലക്ഷ്യമിടുന്നത്. 

കാറുകൾ കൂട്ടിയിടിച്ച് അപകടം, നാല് വയസുകാരിക്ക് ദാരുണാന്ത്യം

ഭാര്യാ പിതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

ഇടുക്കി പുഷ്പഗിരിയിൽ ഭാര്യാ പിതാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കരിമ്പൻ സ്വദേശി രതീഷിനെയാണ് തങ്കമണി പൊലീസ് അറസ്റ്റു ചെയതത്. രതീഷുമായി പിണങ്ങി പോയ ഭാര്യയേയും മക്കളേയും കാണാനെന്ന വ്യാജേന വീട്ടിലെത്തിയാണ് ഭാര്യാപിതാവിനെ കുത്തിപ്പരിക്കേല്പിച്ചത്. പരിക്കേറ്റ പുഷ്പഗിരി സ്വദേശി കിഴക്കേപ്പറമ്പിൽ രാജശേഖരൻ ഗുരുതരാവസ്ഥയിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തടയാൻ ചെന്ന രാജശേഖരന്റെ ഭാര്യ ഓമനയ്ക്കും പരിക്കേറ്റു. കൊലപ്പെടുത്താൻ കത്തി വാങ്ങി വച്ചിട്ടുണ്ടെന്ന് ഇയാൾ പല തവണ ഭാര്യ രാഖിയെ വിളിച്ച് പറയുകയും, സോഷ്യൽ മീഡിയയിലൂടെ കത്തിയുടെ ചിത്രം പങ്ക് വയ്ക്കുകയും ചെയ്തിരുന്നു.