കൽപ്പറ്റ മുണ്ടേരിയിലെ സ്കൂൾ അധ്യാപകനായ സജിയുടേയും പിണങ്ങോട് സ്കൂൾ അധ്യാപിക പ്രിൻസിയുടെയും ഇളയ മകളായ ഐറിൻ തെരേസയാണ് മരിച്ചത്.
വയനാട് : വയനാട്ടിലുണ്ടായ കാറപകടത്തിൽ നാല് വയസുകാരിക്ക് ദാരുണാന്ത്യം. കൽപ്പറ്റ മുണ്ടേരിയിലെ സ്കൂൾ അധ്യാപകനായ സജിയുടേയും പിണങ്ങോട് സ്കൂൾ അധ്യാപിക പ്രിൻസിയുടെയും ഇളയ മകളായ ഐറിൻ തെരേസയാണ് മരിച്ചത്. അച്ഛനും സഹോദരിമാർക്കും ഒപ്പം സ്കൂൾ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ, മുട്ടിൽ ദേശീയ പാതയിൽ കൊളവയലിനടുത്ത് വെച്ചാണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടൻ കൽപ്പറ്റ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എൽകെജി വിദ്യാർത്ഥിനിയാണ് മരിച്ച ഐറിൻ.
മലപ്പുറത്ത് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്, പാസ്റ്റർക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ
സമാനമായ സംഭവമാണ് പാലക്കാട് മേലാമുറിയിലുമുണ്ടായത്. സ്കൂൾ വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. പാലക്കാട് കാണിക്ക മാതാ സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. പതിനൊന്ന് വിദ്യാർത്ഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല. റോഡിന് കുറുകെ ബൈക്ക് തള്ളിമാറ്റുമ്പോഴാണ് അപകടമുണ്ടായത്.
'ബിജെപി എന്തിനാണ് അഴിമതിയെന്ന് അലമുറയിടുന്നത്? യഥാര്‍ത്ഥ അഴിമതി ഓപ്പറേഷൻ താമര': കെജ്രിവാൾ
മലപ്പുറത്ത് പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസ്, പാസ്റ്റർക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ
മലപ്പുറം : മലപ്പുറത്ത് പതിമൂന്ന് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പാസ്റ്റർക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജോസ് പ്രകാശിനെയാണ് ശിക്ഷിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ശരീരത്തിൽ ബാധ കയറിയിട്ടുണ്ടെന്നും പ്രാർത്ഥിച്ച് മാറ്റിത്തരാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രതി, പതിമൂന്ന് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയത്.
2016 ഫെബ്രുവരി 17, 18 തീയതികളിലാണ് കേസിനാസ്പദമായ സംഭവം. പെരിന്തൽമണ്ണയിൽ കൺവെൻഷനെത്തിയപ്പോഴാണ് പാസ്റ്റർ കുട്ടിയുടെ കുടുംബത്തെ പരിചയപ്പെടുന്നത്. അടുത്തുവിളിച്ച് ഈ കുട്ടിയിലൂടെ അഭിവൃദ്ധിയുണ്ടാകുമെന്നും അതിന് വീട്ടിൽ പ്രാർഥന നടത്തണമെന്നും ധരിപ്പിച്ചു. ഇവരുടെ വീട്ടിൽ പ്രാർഥനയ്ക്കായി എത്തിയപ്പോഴും പിന്നീട് ബന്ധുവീട്ടിൽ വെച്ചും കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയും മാതാവ് ചൈല്‍ഡ് ലൈനില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം വനിതാ സെല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. പ്രോസിക്യൂഷൻ 14 സാക്ഷികളെ വിസ്തരിച്ചു.20 രേഖകൾ ഹാജരാക്കി.
