മാനസിക വൈകല്യമുള്ള പതിനാല് കാരിയെ പിഡീപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. പ്രതിയെ ചടയമംഗളം പൊലീസ് പിടികൂടി. കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്താണ് പെൺകുട്ടി വീട്ടില്‍ വച്ച് പീഡനത്തിന് ഇരയായത്. 

ചടയമംഗലം: മാനസിക വൈകല്യമുള്ള പതിനാല് കാരിയെ പിഡീപ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. പ്രതിയെ ചടയമംഗളം പൊലീസ് പിടികൂടി. കുട്ടിയുടെ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്താണ് പെൺകുട്ടി വീട്ടില്‍ വച്ച് പീഡിപ്പിക്കപ്പെട്ടത്.. 

കുട്ടി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടിയുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രതി പ്രകാശ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ചടയമംഗലം പൊലീസ് നടത്തിയ അന്വഷണത്തിലാണ് പ്രകാശ് പിടിയിലാകുന്നത്. ഇയാള്‍ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്ന ആളാണന്ന് പൊലീസ് സംശയിക്കുന്നു. 

ജോലികഴിഞ്ഞ വീട്ടില്‍ മടങ്ങി എത്തിയ മതാപിതാക്കളാണ് കുട്ടിയെ അശുപത്രിയില്‍ എത്തിച്ചത്. വൈദ്യ പരിശോധനക്ക് ശേഷം കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു. കുട്ടിയുടെ ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലണ് പ്രകാശിനെ പൊലീസ് പിടികൂടിയത്. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്ക് എതിരെ കേസ്സെടുത്തിട്ടുള്ളത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona