കോഴിക്കോട്: നാദാപുരം കടമേരിയില്‍ വീടിന്‍റെ ടെറസില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ്  പിടിയില്‍. കടമേരി കീരിയങ്ങാടി കല്ലുങ്കല്‍കുനില്‍ നസീറാണ് പിടിയിലായത്. നാദാപുരം സിഐയും സംഘവും നടത്തിയ പരിശോധനയില്‍ 11 കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ഒന്നര മീറ്ററോളം ഉയരത്തില്‍ വളര്‍ച്ച എത്തിയ കഞ്ചാവ് ചെടികളാണ് പിടികൂടിയത്. നസീര്‍ നേരത്തേയും മയക്കുമരുന്ന് കേസിൽ പ്രതിയാണ്. വടകര റൂറല്‍ എസ്പി ശ്രീനിവാസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന.