വിവാഹ വാഗ്ദാനം നല്‍കി ബാംഗ്ലൂരിലേക്ക് കടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നാണ് പീഡനവിവരം അറിയുന്നത്
പാലോട്: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍. പെരിങ്ങമല സ്വദേശി റിയാസ് ഹുസൈനെയാണ് പാലോട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പാലോട് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയോടൊപ്പം തിരുവനന്തപുരത്ത് നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. വിവാഹ വാഗ്ദാനം നല്‍കി ബാംഗ്ലൂരിലേക്ക് കടത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു.
പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നാണ് പീഡനവിവരം അറിയുന്നത്. തുടര്‍ന്ന് പോക്സോ വകുപ്പ് ചുമത്തി റിയാസിനെതിരെകേസെടുത്തു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.
