Asianet News MalayalamAsianet News Malayalam

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സം​​ഗം ചെയ്തു ​ഗർഭിണിയാക്കി; പ്രതി അറസ്റ്റിലായതായി പൊലീസ്

വീഡിയോ ദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി. അസ്മൽ ലഷ്കർ എന്ന ആശിഷ് ദുബേയാണ് പൊലീസ് പിടിയിലായത്. 

man arrested for raping and threatening  minor girl at mumbai
Author
Mumbai, First Published Jan 13, 2020, 11:14 AM IST

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സം​ഗത്തിനിരയാക്കി ​ഗർഭിണിയാക്കിയതിനെ തുടർന്ന് ഇരുപത്തേഴുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. കൂടാതെ പെൺകുട്ടിയുടെ അമ്മായിയെയും ഇയാൾ ബലാത്സം​ഗത്തിനിരയാക്കുകയും അവരുടെ അനുവാദമില്ലാതെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു. വീഡിയോ ദൃശ്യങ്ങൾ പുറത്താക്കുമെന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി. അസ്മൽ ലഷ്കർ എന്ന ആശിഷ് ദുബേയാണ് പൊലീസ് പിടിയിലായത്. 

സാന്‍ഡ്‍‍വിച്ചില്‍ സഹപ്രവര്‍ത്തകന്‍റെ വിഷ പരീക്ഷണം; നാലുവര്‍ഷത്തോളം കോമയില്‍, ഒടുവില്‍ മരണം ...

വിവാഹവാ​ഗ്ദാനം നൽകിയാണ് ഇയാൾ ഇരുപത്തിമൂന്നുകാരിയായ യുവതിയെ പീഡിപ്പിച്ച്, പീഡനദൃശ്യങ്ങൾ പകർത്തിയതെന്ന് ബം​ഗൂർ പൊലീസ് ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കുന്നു.  ഒരു പാർട്ടിയിൽ വച്ചാണ് ഇയാൾ പെൺകുട്ടിയെയും അമ്മായിയെയും പരിചയപ്പെട്ടത്. അസം സ്വദേശിയായ ഇയാൾ മുംബൈയിലാണ് താമസിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. സബർബൻ ഖറിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് കൂട്ടിച്ചേർത്തു. ബലാത്സം​ഗം, പോക്സോ എന്നീ വകുപ്പുകൾ ചുമത്തി, പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതി പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. 

നിർബന്ധിച്ച് ഫിനോയില്‍ കുടിപ്പിച്ച് ഭാര്യയെ കൊല്ലാൻ ശ്രമം; ഭര്‍ത്താവിനെതിരെ കേസ് ...
 

Follow Us:
Download App:
  • android
  • ios