ബലംപ്രയോഗിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത 36 കാരന്‍ പിടിയില്‍. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം.
പല്‍ഗാര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് വിവാഹം ചെയ്ത 36 കാരന്‍ പിടിയില്‍. പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് വിവാഹം ചെയ്യുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു ഇയാള്‍. മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലാണ് സംഭവം. ബന്ധുകൂടിയായ 17 കാരിയായ പെണ്‍കുട്ടിയെ ഇയാള്‍ 2017 നവംബര്‍ മുതല്‍ 2018 ഡിസംബര്‍ വരെ തടവില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
മാതാപിതാക്കളെ കാണാന്‍ പെണ്‍കുട്ടിയെ യുവാവ് അനുവദിച്ചിരുന്നില്ല . മാതാപിതാക്കളെ കാണാന്‍ ശ്രമിച്ചാല്‍ ഇയാള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു. പീഡനം സഹിക്കവയ്യാതായതോടെ പെണ്‍കുട്ടി വീട്ടില്‍ നിന്നും രക്ഷപ്പെട്ട് പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
