ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ജയപ്രകാശിനെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 19 നാണ് ചിറപ്പുറം സ്വദേശി ഷീജയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
കാസർകോട്: കാസര്‍കോട് എരിക്കുളത്ത് യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ജയപ്രകാശ് അറസ്റ്റില്‍. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് നീലേശ്വരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഈ മാസം 19 നാണ് ചിറപ്പുറം സ്വദേശി ഷീജയെ എരിക്കുളത്തെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷീജ മരിച്ചതിന്‍റെ പിറ്റേ ദിവസം മുതല്‍ ഭര്‍ത്താവ് ജയപ്രകാശ് ഒളിവില്‍ പോയിരുന്നു. കുണ്ടംകുഴിയിലെ ബന്ധുവീട്ടില്‍ വച്ചാണ് ഇയാളെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഭര്‍ത്താവില്‍ നിന്ന് ഷീജ നിരന്തരം പീഡനം നേരിടുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് അമ്മ നളിനി പരാതിയും നല്‍കി. തുടര്‍ന്നാണ് അന്വേഷണം നടത്തി ജയപ്രകാശിനെ അറസ്റ്റ് ചെയ്തത്.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജയപ്രകാശ് നാട്ടിലെത്തുമ്പോഴൊക്കെ ഷീജയെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നാണ് അമ്മ നളിനിയും മകനും ബന്ധുക്കളും പൊലീസില്‍ മൊഴി നല്‍കിയത്. ഭര്‍ത്താവിന്‍റെ വഴിവിട്ട ബന്ധം ചോദ്യം ചെയ്തതാണ് ഷീജക്ക് ഭര്‍തൃവീട്ടില്‍ പീഡനം നേരിടാന്‍ കാരണമായത് എന്നാണ് ആരോപണം. ആത്മഹത്യ ചെയ്തതിന്‍റെ തലേദിവസവും ഷീജയെ ജയപ്രകാശ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും മൊഴിയുണ്ട്. ബങ്കളത്ത് നിര്‍മ്മിച്ച വീടിന്‍റെ ഗൃഹപ്രവേശന ചടങ്ങ് ഈ മാസം 29 ന് നടത്താനിരിക്കെയാണ് ഷീജ മരിച്ചത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

