ഏച്ചിക്കാനം സ്വദേശിയായ അറുപത്തൊന്നുകാരൻ എ വി സത്യനാണ് പിടിയിലായത്. ഗുഡ്സ് ഓട്ടോ വാടകയ്ക്ക് എടുത്ത് ഇരുമ്പ് ഗേറ്റ് കയറ്റിക്കൊണ്ട് പോവുകയായിരുന്നു.

കാസര്‍കോട്: ഹോസ്ദുർഗ് കോടതി വളപ്പിലെ ഇരുമ്പ് ഗേറ്റ് മോഷ്ടിച്ച് വിറ്റ താല്‍ക്കാലിക ജീവനക്കാരൻ അറസ്റ്റില്‍. ഏച്ചിക്കാനം സ്വദേശിയായ അറുപത്തൊന്നുകാരൻ എ വി സത്യനാണ് പിടിയിലായത്. ഇയാൾ കോടതിയിലെ താത്ക്കാലിക ശുചീകരണ തൊഴിലാളി ആയിരുന്നു. കഴിഞ്ഞ 23 നാണ് മോഷണം നടന്നത്. ഗുഡ്സ് ഓട്ടോ വാടകയ്ക്ക് എടുത്ത് ഇരുമ്പ് ഗേറ്റ് കയറ്റിക്കൊണ്ട് പോവുകയായിരുന്നു. അറ്റകുറ്റപ്പണികള്‍ നടത്താനായി അഴിച്ച് വച്ചതായിരുന്നു ഹോസ്ദുർഗ് കോടതി വളപ്പിലെ ഗേറ്റ്. ഹോസ്ദുർഗ് കോടതി തന്നെ പ്രതിയെ റിമാന്റ് ചെയ്തു.

വീഡിയോ കാണാം: 

കോടതി വളപ്പിലെ ഇരുമ്പ്`ഗേറ്റ് മോഷ്ടിച്ച് വിറ്റ താല്‍ക്കാലിക ജീവനക്കാരന‍് അറസ്റ്റില്‍