മിഷന്‍ ഇംപോസിബിള്‍, ദല്ലാസ് ഹവായ് ഫൈവ്  ഒ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം

ലോസ് ഏഞ്ചിലസ്: പ്രശസ്ത ഹോളിവുഡ് ടെലിവിഷന്‍ സംവിധായകന്‍ ബേരി ക്രെയിനിന്‍റെ കൊലപാതകത്തില്‍ പ്രതി പൊലീസ് പിടിയിലായി. കൊലപാതകം നടന്ന് മൂന്നരപ്പതിറ്റാണ്ടുകളാകുമ്പോളാണ് പ്രതി പിടിയിലാണ്. നോര്‍ത്ത് കരോളിനയയിലെ എഡ്വേഡ് ഹിയറ്റ് എന്ന 52 കാരനാണ് അറസ്റ്റിലായത്. മിഷന്‍ ഇംപോസിബിള്‍, ദല്ലാസ് ഹവായ് ഫൈവ് ഒ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് കൊല്ലപ്പെട്ട ബേരി ക്രെയിന്‍.

കോഫീ കപ്പില്‍ നിന്നും സിഗരറ്റ് കുറ്റിയില്‍ നിന്നും ലഭിച്ച ഡിഎന്‍എ പരിശോധനയുടെ അടിസ്ഥാനത്തില്‍ ലഭിച്ച തെളിവുകളെത്തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 1985 ജൂലൈ 5 നാണ് ബേരി ക്രെയിന്‍ കൊല്ലപ്പെട്ടത്. വീട്ടിലെ ജോലിക്കാരിയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടെലിഫോണിന്‍റെ വയര്‍ കഴുത്തില്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് പ്രതിയെ പിടികൂടിയത്.