കൊച്ചി: ഇരുപത് ലക്ഷം രൂപയുടെ വിദേശ കറൻസിയുമായി എത്തിയ യാത്രക്കാരനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് പിടികൂടി. തിരുവനന്തപുരം സ്വദേശിയായ മുൻ പിഡബ്ല്യുഡി ഉദ്യോഗസ്ഥനാണ് പിടിയിലായത്. 

ചെക്ക് ഇൻ ബാഗേജിൽ കറൻസികൾ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ഓസ്ട്രേലിയയിലെ മെൽബണിലേക്ക് പോകാൻ എത്തിയപ്പോഴാണ് ഇയാൾ അറസ്റ്റിലായത്. അമേരിക്കൻ ഡോളർ, ഓസ്ട്രേലിയൻ ഡോളർ തുടങ്ങിയവയാണ് പിടികൂടിയത്.