രേഖകൾ ഇല്ലാതെ യാത്രക്കാരൻ കൈവശം വെച്ച 25 ലക്ഷത്തോളം രൂപ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് ആർപിഎഫ് പിടികൂടിയത്. 

കോഴിക്കോട് : രേഖകകളില്ലാതെ ട്രെയിനിൽ കൊണ്ടുവന്ന 25 ലക്ഷം രൂപയോളം ആർപിഎഫ് പിടികൂടി. നാഗർ കോവിൽ - മംഗലാപുരം ഏറനാട് എക്സ്പ്രസിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് പണം പിടികൂടിയത്. ആർപിഎഫ് കോഴിക്കോട്ട് വെച്ചാണ് പണം പിടികൂടിയത്. വേങ്ങര സ്വദേശി മുഹമ്മദിൽ നിന്നാണ് പണം പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്തു. രേഖകൾ ഇല്ലാതെ യാത്രക്കാരൻ കൈവശം വെച്ച 25 ലക്ഷത്തോളം രൂപ കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വച്ചാണ് ആർപിഎഫ് പിടികൂടിയത്. 

നാഗർകോവിൽ - മംഗലാപുരം എക്സ്പ്രസിലെ യാത്രക്കാരനിൽ നിന്നാണ് പണം പിടികൂടിയത്. ജനറൽ കമ്പാർട്ട്മെന്റിലെ യാത്രക്കാരനായ മുഹമ്മദിനെ കണ്ട് സംശയം തോന്നി ആർപിഎഫ് ഇയാളെ പരിശോധിക്കുകയായിരുന്നു. പാന്‍റ്സിന്‍റെ അര ഭാഗത്ത് തുണി കൊണ്ട് പ്രത്യേക അറ ഉണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം. വിദേശത്തുള്ള സുഹൃത്ത് കൊടുത്തയച്ചതാണ് പണമെന്നാണ് മുഹമ്മദ് ആർപിഎഫിന് നൽകിയ മൊഴി. കസ്റ്റഡിയിലെടുത്ത മുഹമ്മദിനെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.

പണം പിടികൂടിയ വിവരം ആദായ നികുതി ഉദ്യോഗസ്ഥരെ ആര്‍പിഎഫ് അറിയിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിലേ പണത്തിന്‍റെ ഉറവിടം കണ്ടെത്താനാവൂ എന്ന് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വേങ്ങരയിലെ ഒരു വ്യക്തിക്ക് കൈമാറാനാണ് പണം കൊണ്ട് വന്നതെന്ന വിവരവും ഉണ്ട്. ചെന്നൈയില്‍ നിന്ന് കോഴിക്കോട് വരെയുള്ള ഒരു തീവണ്ടി ടിക്കറ്റും കസ്റ്റഡിയില്‍ ഉള്ള മുഹമ്മദില്‍ നിന്ന് കണ്ടെടുത്തതായി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.