കഴിഞ്ഞ ദിവസം വൈകിട്ട് 6.15ന് ലക്നൗവിൽനിന്നു ശ്രീനഗറിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം.

അമൃത്‌സർ: വിമാന യാത്രക്കിടെ എയർ ഹോസ്റ്റസിനുനേരെ ലൈംഗികാതിക്രമം നടത്തിയ യാത്രക്കാരനെ അറസ്റ്റ് ചെ‌‌യ്തു. കഴിഞ്ഞ ദിവസം വൈകിട്ട് 6.15ന് ലക്നൗവിൽനിന്നു ശ്രീനഗറിലേക്കു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഉത്തർപ്രദേശ് കാൺപൂർ സ്വദേശിയായ മുഹമ്മദ് ഡാനിഷ് എന്നയാളെയാണ് അറസ്റ്റ് ചെ‌യ്തത്.

ഹംദാനെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നത് അമ്മ, കൊലക്കുറ്റം ചുമത്തി അറസ്റ്റ്; ഡോക്ടറുടെ സംശയം നിർണായകമായി

യാത്രയ്‌ക്കിടെ ഇയാൾ എയർ ഹോസ്റ്റസുമായി തർക്കമുണ്ടായി. തുടർന്ന് ഇയാൾ ലൈം​ഗിക ചുവയോടെ സംസാരിക്കാൻ തുടങ്ങി. സഹികെട്ട എയർഹോസ്റ്റസ് സംഭവം സുരക്ഷാ ഉദ്യോ​ഗസ്ഥരെ അറിയിച്ചു. വിമാനം അമൃത്‌സറിലെ ശ്രീ ഗുരു രാംദാസ്ജി രാജ്യന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഡാനിഷിനെ കസ്റ്റഡിയിലെടുത്തു. പിന്നീട് പൊലീസിൽ പരാതി നൽകി. പ്രതിക്കെതിരെ അമൃത്‍സർ വിമാനത്താവളം പൊലീസ് സെക്‌ഷൻ 509 പ്രകാരം കേസെടുത്തു. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. സംഭവത്തെതുടർന്ന് വിമാനം 15 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. 

വിദ്യാർഥികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയ രണ്ടു പേർ അറസ്റ്റിൽ

പാലക്കാട്: കരിമ്പയിൽ വിദ്യാർഥികൾക്ക് നേരെ സദാചാര ആക്രമണം നടത്തിയ രണ്ടു പേർ അറസ്റ്റിൽ. ബസ് സറ്റോപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്നിരുന്ന് വിദ്യാർഥികൾ പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനു മുന്‍പും ചിലർ സദാചാര പൊലീസ് ചമഞ്ഞ് ഉപദ്രവിക്കാറുള്ളതായി വിദ്യാർത്ഥികൾ പറയുന്നു.

പാലക്കാട് മണ്ണാർക്കാട് ബസ് സ്റ്റാപ്പിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നതിന്‍റെ പേരിൽ വിദ്യാർത്ഥികളെ നാട്ടുകാർ മർദ്ദിച്ചതിന്‍റെ പേരിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അധ്യാപകന്‍റെ മുന്നിലിട്ടാണ് ഇന്നലെ തല്ലിച്ചതച്ചത്. തടയാൻ ശ്രമിച്ച അധ്യാപകനെ തള്ളി മാറ്റി. നാട്ടുകാർ കൂട്ടമായി എത്തിയാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥികൾ പറയുന്നു

പ്രദേശത്ത് എസ് എഫ് ഐ യുടെ നേതൃത്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വിദ്യർത്ഥികൾ കൂട്ടത്തോടെ ബസ് സ്റ്റാപ്പിലിരുന്ന് പ്രതിഷേധിച്ചു. സദാചാര ആക്രമണത്തില്‍ കേസെടുക്കാൻ തുടക്കത്തിൽ പൊലീസ് തയ്യാറായില്ലെന്നും ഇവർക്ക് പരാതിയുണ്ട്. വിദ്യാർത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കരിമ്പ സ്വദേശികളായ സിദ്ദിഖ്, ഹരീഷ് എന്നിവരെ അറസ്റ്റ് ചെയ്തു. പ്രദേശത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.