തലക്ക് പരിക്കേറ്റ കണ്ടക്ടര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസുടമ കൊല്ലങ്കോട് പൊലീസില്‍ പരാതി നല്‍കി.  

പാലക്കാട് : പാലക്കാട് കൊല്ലങ്കോട് കണ്ടക്ടറെ യുവാവ് ബസില്‍ക്കയറി മര്‍ദ്ദിച്ചു. ഗോവിന്ദാപുരം-തൃശൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സുമംഗലി ബസിലെ കണ്ടക്ടർ സതീഷിനാണ് മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റില്ലേയെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനമെന്നാണ് വിവരം. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. മര്‍ദ്ദന സമയത്ത് പോലും നിറയെ വിദ്യാര്‍ത്ഥികള്‍ ബസിലുണ്ടായിരുന്നതായി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. തലക്ക് പരിക്കേറ്റ കണ്ടക്ടര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ബസുടമ കൊല്ലങ്കോട് പൊലീസില്‍ പരാതി നല്‍കി.

മലയാളി ദമ്പതികൾ തമിഴ്നാട്ടിൽ മരിച്ചനിലയിൽ; കേസിൽ കുരുക്കി തേജോവധം ചെയ്തു, 7 പേർക്കെതിരെ ആരോപണം