അഹമ്മദാബാദ്: കൂട്ടുകാരനുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയുടെ സ്വകാര്യ ഭാഗങ്ങള്‍ ഇസ്തിരികൊണ്ട് പൊള്ളിച്ച് ഭര്‍ത്താവ്. അഹമ്മാദാബാദിലെ റായ്ഖണ്ഡ് പ്രദേശത്താണ് സംഭവം. വൈഷ്യസഭ എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇയാളുടെ നാല്പതുകാരിയായ ഭാര്യക്കാണ് ​ഗുരുതരമായി പൊള്ളലേറ്റത്.

ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. യുവതി സുഹൃത്തുമായി സംസാരിക്കുന്നതിന്റെ കോൾ റേക്കോര്‍ഡുകള്‍ കേട്ടതോടെയാണ് പ്രശ്‌നത്തിന് തുടക്കം കുറിച്ചത്. റേക്കോർഡ് കേട്ട ശേഷം ഭാര്യയോട് വിഷയത്തെ പറ്റി ചോദിച്ചുവെങ്കിലും അവർ നിരസിക്കുകയായിരുന്നു. ഇതിൽ കുപിതനായ വൈഷ്യസഭ ബെൽറ്റ് കൊണ്ടും വടി കൊണ്ടു ഭാര്യയെ തല്ലിച്ചതച്ചു. എന്നിട്ടും രോഷം അടങ്ങാത്ത ഇയാൾ അബോധാവസ്ഥയിലായ ഭാര്യയുടെ സ്വകാര്യ ഭാ​ഗങ്ങൾ ഇസ്തിരി ഉപയോ​ഗിച്ച് പൊള്ളിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായി പൊള്ളലേറ്റ ഇവരെ അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗാര്‍ഹിക അധിക്രമത്തിന്റെ പേരിൽ വൈഷ്യസഭക്കെതിരെ പൊലീസ് കേസെടുത്തു.