അഹമ്മദാബാദ്: ശാരീരിക വെല്ലുവിളി നേരിടുന്ന 12 വയസ്സുള്ള പെണ്‍ കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കഴുത്തറുത്ത് കൊന്നു. വെള്ളിയാഴ്ച മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. ശനിയാഴ്ച തലയറുത്തെടുത്ത നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ ദീസയിലാണ് സംഭവം നടന്നത്. 

കൊല്ലപ്പെടുന്നതിന് മുമ്പ് പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

സംഭവത്തില്‍ 25കാരനായ പെണ്‍കുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തു. പെണ്‍കുട്ടി ഇയാളുടെ ബന്ധുവാണെന്നും കുട്ടിയെ ഇയാള്‍ വെള്ളിയാഴ്ച മോട്ടോര്‍ സൈക്കിളില്‍ കയറ്റി കൊണ്ടുപോയെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കുട്ടിയെ കൊണ്ടുപോയ ഇയാള്‍ മുന്‍കൂട്ടി പദ്ധതിയിട്ട പ്രകാരം ബലാത്സംഗത്തിന് ശേഷം കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.