പത്തനംതിട്ട: ഇലന്തൂരിൽ മകളുടെ കാമുകന്റ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു.ഇലന്തൂർ ഇടപ്പരിയാരം വിജയ വിലാസത്തിൽ സജീവാണ് മരിച്ചത്. മകളുടെ സുഹൃത്തായ യുവാവ് ഒരാഴ്ച മുൻപ് മർദ്ദിച്ചെന്ന് സജീവ് പൊലീസിന് മൊഴി നൽകിയിരുന്നു. വൈക്കത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. മകളും യുവാവും സജീവിന്റെ ഭാര്യ വീട്ടിൽ എത്തിയത് ചോദ്യം ചെയ്തതോടെ മർദ്ദിച്ചെന്നായിരുന്നു പരാതി.ആറന്മുള പൊലീസ്  കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.