Asianet News MalayalamAsianet News Malayalam

കോടാലി കൊണ്ട് ഭാര്യയെ വെട്ടി കൊല്ലാന്‍ ശ്രമം; ഭർത്താവിന് 8 വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം ചെറുന്നിയൂർ സ്വദേശി രാമഭദ്രനെയാണ് കോടതി ശിക്ഷിച്ചത്. ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതറിഞ്ഞ് അന്വേഷിക്കുന്നതിനായി പൊലീസിനൊപ്പം എത്തിയപ്പോഴായിരുന്നു ആക്രമണം.

Man gets 8 years rigorous imprisonment for attempt to kill wife in thiruvananthapuram
Author
First Published Nov 16, 2023, 11:56 PM IST

തിരുവനന്തപുരം: കോടാലി കൊണ്ട് ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭർത്താവിന് 8 വർഷം കഠിനതടവും 5000 രൂപ പിഴയും. തിരുവനന്തപുരം ചെറുന്നിയൂർ സ്വദേശി രാമഭദ്രനെയാണ് കോടതി ശിക്ഷിച്ചത്. 2014 ഡിസംബർ ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം. ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതറിഞ്ഞ് അന്വേഷിക്കുന്നതിനായി പൊലീസിനൊപ്പം എത്തിയപ്പോഴായിരുന്നു ആക്രമണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios