ഗുവാഹത്തി: അ‍ഞ്ച് വയസ്സ് പ്രായമുള്ള കുഞ്ഞിനെ ബലാത്സം​ഗം ചെയ്ത് കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് അസം കോടതി. 2018 ലാണ് ദികോരയ് ടീ ​ഗാർഡന് സമീപത്തുവച്ച് മം​ഗൾ പൈക്ക് എന്നയാൾ കൂട്ടിയെ ബലാത്സം​ഗം ചെയ്ത് കൊന്നത്. കുട്ടിയുടെ ബന്ധുകൂടിയായ ഇയാൾ ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞാണ് കുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചുകൊണ്ടുപോയത്. കൊന്നശേഷം മൃതദേഹം ഒരു കുളത്തിലാണ് മറവ് ചെയ്തത്. ഇത് പൊലീസ് പിന്നീട് കണ്ടെടുത്തു. പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.