വെട്ടേറ്റ സോണിയെ അടുത്തുള്ള തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സോണിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഫോട്ടോ: കൊല്ലപ്പെട്ട സോണി ലോറൻസ്
അരൂർ: തുറവൂരിൽ അതിർത്തി തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ് 48കാരൻ കൊല്ലപ്പെട്ടു. തുറവൂർ പുത്തൻതറ കിഴക്കേ നികർത്ത് സോണി ലോറൻസ്(48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേർ പിടിയിലായെന്ന് സൂചനയുണ്ട്. ആക്രമണത്തിൽ സോണിയുടെ മക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. സോണിയും അയൽവാസിയും തമ്മിൽ വഴിയുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് സോണിയുടെ വീട്ടിൽ ഇരു കുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് സോണി ലോറൻസിനെ ഇവർ മർദ്ദിച്ചു.
സോണി മടങ്ങിയതിന് പിന്നാലെ സോണിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കി. വാക്കുതർക്കത്തിനിടെ തെങ്ങുകയറാൻ ഉപയോഗിക്കുന്ന കത്തിയെടുത്ത് സോണിയെ വെട്ടുകയായിരുന്നു. വെട്ടേറ്റ സോണിയെ അടുത്തുള്ള തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സോണിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവുമായി ബന്ധപ്പെട്ട് കുത്തിയതോട് പൊലീസ് കേസെടുത്തു. മൂന്ന് പേർ പിടിയിലായെന്നാണ് സൂചന. ഭാര്യ: ഗിരിജ. മക്കൾ: അശ്വിൻ, ആൻ്റണി അഭിജിത്ത്, അഭിഷേക്, മുന്ന.
