ലക്നൗ: തന്നെ പ്രണയിച്ച് വഞ്ചിച്ചുവെന്ന് ആരോപിച്ച് ഉത്തർ പ്രദേശിൽ മരുമകളെ കൊലപ്പെടുത്തി അമ്മാവൻ. വിനീത് എന്നയാളാണ് മരുമകളെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. രണ്ട് കുട്ടികളുടെ അമ്മയാണ് മരിച്ച സ്ത്രീ. ഫെബ്രുവരി 14ന് ഭർതൃവീട് ഉപേക്ഷിച്ച് അമ്മാവൻ വിനീതിനൊപ്പം നോയിഡയിൽ താമസം ആരംഭിച്ചിരിക്കുകയായിരുന്നു ഇവർ. 

വിനീതും സ്ത്രീയും നോയിഡയിലെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. എന്നാൽ യുവതിയുടെ ബന്ധുക്കളും ഭർതൃവീട്ടുകാരും ദില്ലിയിലെ ബന്ധുക്കളെ സമ്മർദ്ദം ചെലുത്തുകയും തുടർന്ന് യുവതിയെ മാർച്ച് ഏഴിന് ഭർതൃവീട്ടുകാർക്കൊപ്പം അയക്കുകയുമായിരുന്നു. ഇതോടെ വിനീതും യുവതിയും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കാനും ധാരണയായി. 

വിനീതിനെ മീററ്റിലെ സ​ഹോദരിയുടെ വീട്ടിലേക്ക് മാറ്റി. എന്നാൽ തിങ്കളാഴ്ച യുവതിയുടെ ഭർത്താവിന്റെ വീട്ടിലെത്തിയ ഇയാൾ യുവതിയെ നിരവധി തവണ കുത്തികൊണ്ട് കുത്തി കൊല്ലുകയായിരുന്നു. തന്നെ ചതിച്ചുവെന്നാരോപിച്ചാണ് ആക്രമിച്ചത്. യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.