താനെ (മുംബൈ): തെരുവുനായയെ ലൈംഗികമായി പീഡിപ്പിച്ച നാല്‍പതുകാരന്‍ പിടിയില്‍. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. പെണ്‍ നായയോടായിരുന്നു ഇയാളുടെ അതിക്രമം. താനെ വാഗിള്‍ എസ്റ്റേറ്റിന് സമീപത്ത് വച്ചായിരുന്നു അതിക്രമം. തെരുവുനായകള്‍ക്ക് സ്ഥിരമായി ഭക്ഷണം നല്‍കിയിരുന്ന പ്രദേശത്തെ ചിലരാണ് സംഭവം കണ്ടത്. ഇവര്‍ സംഭവം മൃഗസംരക്ഷക പ്രവര്‍ത്തനങ്ങളില്‍ സജീവമായ അദിതി നായരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

താനെ അടിസ്ഥാനമായി മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങളുമായി സജീവമായ അദിതി പൊലീസിനെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. തുടക്കത്തില്‍ കേസെടുക്കാന്‍ വിസമ്മതിച്ച പൊലീസ് പിന്നീടാണ് കേസെടുത്തതെന്നാണ് ഇവര്‍ പ്രതികരിക്കുന്നത്. 

വാഗിള്‍ എസ്റ്റേറ്റിന് സമീപം താമസിക്കുന്ന ദിവസവേതനക്കാരനായ നാല്‍പ്പതുകാരനാണ് പിടിയിലായിട്ടുള്ളത്. ഇയാള്‍ ലഹരിക്ക് അടിമയാണോയെന്ന് സംശയിക്കുന്നതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട്. ഷ്രീനഗര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. മൃഗങ്ങള്‍ക്കെതിരായ അതിക്രമം അടക്കമുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.