അമ്മയെ വലിച്ചെറിഞ്ഞ ശേഷം, സുബോധ് നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇയാളുടെ സഹോദരനാണ് ഇത് ചിത്രീകരിച്ച് നവമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് മദ്യലഹരിയിൽ വയോധികയ്ക്ക് മകന്‍റെ ക്രൂരമർദ്ദനം (Brutally Beating). സംഭവത്തില്‍ സൈനികനായ സുബോധിനെ കരീലകുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയെ ഇയാൾ പതിവായി മർദ്ദിക്കാറുണ്ടെന്ന് സഹോദരൻ പൊലീസിന് മൊഴി നൽകി.

Add Asianetnews as a Preferred SourcegooglePreferred

70 വയസ്സുള്ള ശാരദയെയാണ് മദ്യലഹരിയിലെത്തിയ മകന്‍ ക്രൂരമായി മർദ്ദിച്ചത്. അമ്മയെ വലിച്ചെറിഞ്ഞ ശേഷം, സുബോധ് നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇയാളുടെ സഹോദരനാണ് ഇത് ചിത്രീകരിച്ച് നവമാധ്യമങ്ങളിൽ പങ്കുവെച്ചത്. സുബോധ് മര്‍ദിക്കുമ്പോള്‍ അമ്മ നിലവിളിക്കുന്നതും സഹായത്തിനായി മറ്റുള്ളവരെ വിളിക്കുന്നതും ദൃശ്യത്തില്‍ കാണാം. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾക്ക് പിന്നാലെ പോയ പൊലീസ് ഉച്ചയോടെ സൈനികനെ കസ്റ്റഡിയിലെടുത്തു.

സഹോദരന്‍റെ മൊഴിയുടെ അടിസ്ഥാനത്തി‌ൽ സുബോധിനെതിരെ കേസെടുക്കുമെന്ന് കായംകുളം ഡി വൈ എസ് പി അറിയിച്ചു. സൈനികനായി ജോലി ചെയ്യുന്ന സുബോധ് അവധിക്കെത്തിയതാണെന്ന് സഹോദരന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറന്നു.

Also Read: വഴിത്തർക്കം: മലപ്പുറത്ത് യുവാവിനെ തീ കൊളുത്തി കൊന്നു

Also Read: മലപ്പുറത്ത് മൂന്നു വയസുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; അമ്മ കസ്റ്റഡിയിൽ