ആയുധധാരികളായ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവല്‍ നില്‍ക്കെയാണ് ടെറസിലൂടെ അകത്തേക്ക് കയറിയ മോഷ്ടാവ് 25 കിലോ സ്വര്‍ണവുമായി മുങ്ങിയത്. 

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയില്‍ വന്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് അറസ്റ്റില്‍. പിപിഇ കിറ്റ് ധരിച്ച് എത്തിയ മോഷ്ടാവ് ജ്വല്ലറിയില്‍ നിന്ന് 13 കോടിയോളം വിലമതിക്കുന്ന 25 കിലോ സ്വര്‍ണവുമായി കടന്നെങ്കിലും പൊലീസ് പിടികൂടി. മുഹമ്മദ് ഷെയ്ഖ് നൂര്‍ എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് പ്രതി പിടികൂടാന്‍ സാധിച്ചത്. ആയുധധാരികളായ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവല്‍ നില്‍ക്കെയാണ് ടെറസിലൂടെ അകത്തേക്ക് കയറിയ മോഷ്ടാവ് 25 കിലോ സ്വര്‍ണവുമായി മുങ്ങിയത്.

Scroll to load tweet…

ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. സ്വര്‍ണം ഓട്ടോയില്‍ കയറ്റിയാണ് ഇയാള്‍ സ്ഥലം വിട്ടത്. രാത്രി ഒമ്പതിന് ജ്വല്ലറിയില്‍ പ്രവേശിച്ച മോഷ്ടാവ് പുലര്‍ച്ചെ മൂന്നിനാണ് പുറത്തുകടന്നതെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടക ഹുബ്ബള്ളി സ്വദേശിയാണ് മോഷ്ടാവ്. കുറച്ച് കാലമായി സൗത്ത് ദില്ലിയിലെ ഇലക്ട്രോണിക്‌സ് ഷോപ്പിലാണ് ജോലി ചെയ്യുന്നത്.