ദില്ലി: മാതാപിതാക്കളെ അപമാനിച്ചതിൽ മനംനൊന്ത് റിക്ഷാക്കാരനെ കുത്തി കൊലപ്പെടുത്തി മകൻ. നീരജ് എന്ന യുവാവാണ് കൊല നടത്തിയത്. ദില്ലിയിലെ മുണ്ട്കയിലെ സ്വർണാ പാർക്കിലാണ് സംഭവം. കനയ്യ എന്നയാളാണ് കൊല്ലപ്പെട്ടത്.

നീരജിന്റെ മുന്നിൽ വച്ച് കനയ്യ മാതാപിതാക്കളെ അധിക്ഷേപിക്കുകയായിരുന്നു. ഇതിൽ ക്ഷുഭിതനായ നീരജ് റിക്ഷാക്കാരനുമായി തർക്കത്തിലേർപ്പെട്ടു. ഇത് പിന്നീട് കയ്യാങ്കളിയിൽ എത്തുകയും നീരജ് ഇയാളെ കുത്തികയുമായിരുന്നു. ഇയാളെ ഉടൻ തന്നെ ‍സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. നീരജിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.