കോഴിക്കോട്: പേരാമ്പ്ര ചെമ്പനോടയില്‍ കുടുംബങ്ങള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തില്‍ പൊലിഞ്ഞത് കുടുംബത്തിന്റെ അത്താണിയായ യുവാവിനെ. ചെമ്പനോടയിലെ കിഴക്കരകാട്ട് ഷിജോ (ഉണ്ണി- 35)ആണ് മരിച്ചത്. അച്ഛനും അമ്മയും യുവതിയായ ഭാര്യയും പിഞ്ചു കുഞ്ഞു മടങ്ങുന്ന കുടുംബത്തിന്റെ പ്രതീക്ഷയാണ് ഉണ്ണിയുടെ മരണത്തോടെ പൊലിഞ്ഞത്. ഭൂമിയുടെ അതിര്‍ത്തിയിലൂടെ എസ്‌ക്കവേറ്റര്‍ ഉപയോഗിച്ച് റോഡ് വെട്ടുന്നതുമായ ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഷിജോയുടെ ബന്ധുവായ ചാക്കോ എന്ന കുഞ്ഞച്ചനാണ് കുത്തിയത്. കത്തിക്കുത്തിന് ശേഷം ഒളിവില്‍ പോയ കുഞ്ഞച്ചനായി തെരച്ചില്‍ നടക്കുകയാണ്.
 
ഞായറാഴ്ച ഉച്ചയോടെയാണ് ന്ധുക്കള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷവും കത്തിക്കുത്തും ഉണ്ടാകുന്നത്. ഉണ്ണിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം  പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സിജോയുടെ അച്ഛന്‍: തോമസ് (തങ്കച്ചന്‍ ). അമ്മ: മോളി. ഭാര്യ: ബിബിന. മകന്‍: ഡാറൂണ്‍. സഹോദരന്‍: ഫാ.ആഗസ്റ്റി.