മുംബൈ: മകളെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത യുവാവിനെതിരെ കേസ് ഫയല്‍ ചെയ്ത് അമ്മ. മുംബൈയിലാണ് സംഭവം. പതിനേഴുകാരിയായ കാമുകിയെ കുത്തിയ ശേഷം കാമുകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മങ്കേഷ് റാണെ എന്ന ഇരുപത്തിനാലുകാരനാണ് ഞരമ്പുമുറിച്ച ശേഷം പത്താംനിലയില്‍ നിന്നും താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്തത്. 

ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും യുവാവ് പെണ്‍കുട്ടിയെ ഒന്നിലേറെ തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വെച്ചും പെണ്‍കുട്ടി ആശുപത്രിയില്‍ ശസ്ത്രക്രിയക്കിടയിലുമാണ് മരിച്ചത്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിന്മേല്‍ പൊലീസ് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.