നാഗ്പൂര്‍: മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പത്തൊമ്പതു വയസ്സുകാരിയായ പെണ്‍കുട്ടിയെ കാമുകന്‍ കൊലപ്പെടുത്തി. ഖുഷി പരിഹാര്‍ എന്ന നാഗ്പൂര്‍ സ്വദേശിയായ മോഡലാണ് കാമുകന്‍റെ ക്രൂരതയ്ക്ക് ഇരയായത്. ശനിയാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം റോഡില്‍ നിന്നും ലഭിച്ചത്. മുഖം തകര്‍ന്ന നിലയിലായിരുന്നു മൃതദേഹം. 

സോഷ്യല്‍ മീഡിയ വഴിയാണ് മരിച്ച പെണ്‍കുട്ടി ഖുഷിയാണെന്ന് തിരിച്ചറിഞ്ഞത്.  അന്വേഷണത്തിനൊടുവില്‍ ഇവരുടെ കാമുകന്‍ അഷ്റഫ് ഷെയിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു യുവാവുമായി പെണ്‍കുട്ടിക്ക് ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതായും അതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും കാമുകന്‍ വെളിപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി.