വിവാഹമോചിതയായ സ്ത്രീ മക്കളോടൊപ്പമാണ് താമസിക്കുന്നത്. ഉത്തര്‍പ്രദേശിലെ ആലിപ്പൂരില്‍ ഷോപ്പ് നടത്തുന്ന ആളുമായി അടുപ്പത്തിലായ സ്ത്രീക്ക് ആ ബന്ധത്തില്‍ ഏഴു വയസ്സുള്ള കുട്ടിയുമുണ്ട്. 


ദില്ലി: സഹോദരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് രണ്ടാനച്ഛനെ മകന്‍ കൊലപ്പെടുത്തി. ഔട്ടര്‍ ദില്ലിയിലെ ബാബാ ഹരിദാസ് നഗറിലാണ് സംഭവം. കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. 
വിവാഹമോചിതായ സ്ത്രീ 20ഉം 15ഉം പ്രായമുള്ള മക്കളോടൊപ്പമാണ് താമസിക്കുന്നത്. ഉത്തര്‍പ്രദേശിലെ ആലിപ്പൂരില്‍ ഷോപ്പ് നടത്തുന്ന ആളുമായി അടുപ്പത്തിലായ സ്ത്രീക്ക് ഏഴു വയസ്സുള്ള കുട്ടിയുമുണ്ട്. 

കുറച്ച് ദിവസങ്ങളായി അമ്മയുടെ ഭര്‍ത്താവ് തന്‍റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ശല്ല്യപ്പെടുത്തുന്നതായി പ്രതിക്ക് സംശയം തോന്നിയതിനെ തുടര്‍ന്നാണ് കൊലപാതകം. വീട്ടിലെത്തിയ അമ്മയുടെ ഭര്‍ത്താവിനെ യുവാവ് കത്തി ഉപയോഗിച്ച് കുത്തിവീഴ്ത്തുകയായിരുന്നു. ഈ സമയം വീട്ടില്‍ അമ്മയുമുണ്ടായിരുന്നു. തുടര്‍ന്ന് കത്തി വലിച്ചെറിഞ്ഞ യുവാവ് പൊലീസിനെ വിവരമറിയിച്ചു.

വീട്ടിലെത്തി യുവാവിനെ അറസ്റ്റ് ചെയ്ത പൊലീസ് കത്തി കണ്ടെടുത്തു. വീടിന് സമീപം ചെറിയ ഷോപ്പ് നടത്തുകയാണ് യുവാവ്.