ചാലക്കുടി ഡിവൈഎസ്‌പി ടിഎസ് സിനോജും സംഘവും നടത്തിയ തെരച്ചിലിലാണ് പ്രതിയെ കണ്ടെത്താനായത്

തിരുവനന്തപുരം: ആദിവാസി യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊരിങ്ങൽക്കുത്ത് ആനപ്പാന്തം ആദിവാസി കോളനിയിലെ ഗീതയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് സുരേഷ് പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ചയാണ് ഗീത കൊല്ലപ്പെട്ടത്. സുരേഷിനെ ആദിവാസി ഊരിന് സമീപം ഉപേക്ഷിക്കപ്പെട്ട കുടിലിൽ ഒളിച്ച് കഴിയുമ്പോഴാണ് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഗീതയും സുരേഷും ഒരുമിച്ച് മദ്യപിച്ചപ്പോഴുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. ചാലക്കുടി ഡിവൈഎസ്‌പി ടിഎസ് സിനോജും സംഘവും നടത്തിയ തെരച്ചിലിലാണ് പ്രതിയെ കണ്ടെത്താനായത്.

Read More: 'മൂന്ന് വെടിയുണ്ടകള്‍, ശരീരം വെട്ടിനുറുക്കി'; കാണാതായ ക്രിപ്‌റ്റോ കോടീശ്വരന്‍റെ മൃതദേഹം ചുവന്ന സ്യൂട്ട്‌കേസിൽ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്