ബെംഗളൂരു: ബെം​ഗളൂരുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഓട്ടോറിക്ഷ ഡ‍്രൈവർ അറസ്റ്റിൽ. ഭാര്യയുടെ മുൻ ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ തൗസിഫ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ കാവൽ ഭൈരസാന്ദ്രയിൽ താമസിക്കുന്ന ഇർഫാൻ (30) ആണ് കൊല്ലപ്പെട്ടത്.

വിവാഹബന്ധം വേർപ്പെടുത്തിയെങ്കിലും തന്റെ കൂടെ വരണമെന്നാവശ്യപ്പെട്ട് ഇർഫാൻ യുവതിയെ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു. ഇതറിഞ്ഞ തൗസിഫ്, ഭാര്യയെ ശല്യം ചെയ്യരുതെന്ന് ഇർഫാനെ പല തവണ വിലക്കിയിരുന്നു. എന്നാൽ ഇതിൽനിന്ന് ഇർഫാൻ പിൻമാറിയിരുന്നില്ല. സംഭവം നടന്ന ദിവസം മദ്യ ലഹരിയിലായിരുന്ന ഇർഫാൻ തൗസിഫിന്റെ വീട്ടിലെത്തി. തുടർന്ന് ഇരുവരും തമ്മിൽ തർക്കത്തിലാവുകയും ഇതിനിടെ ഇർഫാനെ തൗസിഫ് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.