നാ​ഗ്പൂർ: മകളുമായി പ്രണയത്തിലാണെന്ന സംശയത്തെ തുടർന്ന് പതിനേഴുകാരനെ കൊലപ്പെടുത്തി അച്ഛൻ. മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിൽ സേവക്രം മണിറാം എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അതുൽ അശോക് തരോൺ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്.

പത്താം ക്ലാസ് വിദ്യാർത്ഥിയായ താരോൺ കഴിഞ്ഞ ദിവസം പരീക്ഷ എഴുതിയ ശേഷം  തന്റെ വീട്ടിലേക്ക് മടങ്ങി. പിന്നീട് നാല് മണിയോടെ പുറത്തേക്കിറങ്ങിയ താരോണിന്റെ മൃതദേഹമാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തുകയും മണിറാമിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചായി പൊലീസ് വ്യക്തമാക്കി.

സംഭവ ദിവസം പുറത്തെത്തിയ താരോണിനെ മണിറാം പ്രദേശത്തെെ വയലിൽ കൂട്ടിക്കൊണ്ടുപോയി കോടാലി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മണിറാമിനെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

Read Also: ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛന്‍റെ മരണം; ബിജെപി മുന്‍ എംഎല്‍എ സെന്‍ഗാര്‍ കുറ്റക്കാരന്‍