ദല്ലാസിലുള്ള ഒരു പാര്‍ക്കിംഗ് ലോട്ടില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കിക്കുകയും ഗബ്രിയേലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ഹാരോള്‍ഡ് ശ്രമിക്കുകയും ചെയ്തതിന് പിന്നാലെയാണ് തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു

ടെക്സാസ്: ഗര്‍ഭഛിദ്രം നടത്തിയ 26കാരിയായ വനിതാ സുഹൃത്തിനെ വെടിവച്ച് യുവാവ്. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. ടെക്സാസ് സ്വദേശിയായ യുവതി സമീപ സംസ്ഥാനമായ കൊളറാഡോയിലെത്തി ഗര്‍ഭഛിദ്രം നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു കൊലപാതകം. ആറ് ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കുന്നതിന് ടെക്സാസ് 2021ലാണ് വിലക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ മെഡിക്കല്‍ എമര്‍ജന്‍സ് സാഹചര്യങ്ങളിലൊഴികെയുള്ള ഗര്‍ഛിദ്രം ടെക്സാസില്‍ നടത്തുന്നത് നിര്‍ത്തി വച്ചിരുന്നു. ഇതിനാലാണ് സമീപ സംസ്ഥാനമായ കൊളറാഡോയിലെത്തി 26 കാരി ഗര്‍ഭഛിദ്രം നടത്തിയത്.

ഗബ്രിയേല ഗോണ്‍സാലെസ് എന്ന 26കാരിയെയാണ് പുരുഷ സുഹൃത്തും 22കാരനുമായ ഹാരോഡ് തോംപ്സണ്‍ പോയിന്‍റ് ബ്ലാങ്കില്‍ വെടിവച്ച് കൊലപ്പെടുത്തിയത്. ഗബ്രിയേല കൊളറാഡോയില്‍ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ഇത്. ദല്ലാസിലുള്ള ഒരു പാര്‍ക്കിംഗ് ലോട്ടില്‍ വച്ച് ഇരുവരും തമ്മില്‍ തര്‍ക്കിക്കുകയും ഗബ്രിയേലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ഹാരോള്‍ഡ് ശ്രമിക്കുകയും ചെയ്തതിന് പിന്നാലെയാണ് തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. തലയില്‍ വെടിയേറ്റ് നിലത്ത് വീണ ഗബ്രിയേലയെ നിരവധി തവണയാണ് ഹാരോള്‍ഡ് വെടിവച്ചത്. ഇതിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് ഹാരോള്‍ഡ് ഓടിപ്പോവുന്നത് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരുന്നു.

കൂട്ടുകാരന്‍റെ സഹോദരിയുമായി അടുപ്പം, എതിർത്തിട്ടും ബന്ധം തുടർന്നു; 16 കാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു

ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ഹാരോള്‍ഡിനെ അറസ്റ്റ് ചെയ്തത്. ഗബ്രിയേലയുടെ സഹോദരിയാണ് യുവതി വെടിയേറ്റ് വീഴുന്നത് കാണുന്നത്. പാര്‍ക്കിംഗിലുണ്ടായിരുന്ന മറ്റൊരു യുവതി 22കാരന്‍ യുവതിയെ ശ്വാസം മുട്ടിക്കുന്നതിനും സാക്ഷിയായിരുന്നു. ഇതിന് മുന്‍പും ഗബ്രിയേലയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ കേസ് നിലവിലുള്ളതാണ്. ഇവരുടെ ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടായിരുന്നുവെന്നാണ് യുവതിയുടെ കുടുംബം വിശദമാക്കുന്നത്.

മൂന്നാറിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിൽ യുവതിക്ക് കുത്തേറ്റു; പ്രതി സ്വയം കഴുത്തറുത്തു

YouTube video player