സംഭവത്തില്‍ വീയപുരം നന്ദന്‍ഗിരി കോളനിയില്‍ ദയാനന്ദനെ അറസ്റ്റ് ചെയ്തതായി ഹരിപ്പാട് പൊലീസ്.

ഹരിപ്പാട്: സ്‌കൂട്ടറും സൈക്കിളും കൂട്ടിയിടിച്ചുള്ള അപകടത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ വയോധികന്‍ മരിച്ചത് മര്‍ദ്ദനമേറ്റ് തന്നെയെന്ന് സ്ഥിരീകരണം. വീയപുരം കാരിച്ചാല്‍ തുണ്ടില്‍ ജോജന്‍ വില്ലയില്‍ ടിഎം ജോസഫിന്റെ (62) മരണമാണ് മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് സ്ഥിരീകരിച്ചത്. സംഭവത്തില്‍ വീയപുരം നന്ദന്‍ഗിരി കോളനിയില്‍ ദയാനന്ദനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

വെയര്‍ഹൗസ് ഗോഡൗണിലെ ചുമട്ട് തൊഴിലാളിയായ ദയാനന്ദന്‍ ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്ന വഴി കാരിച്ചാല്‍ അച്ചൻമുക്ക് ഭാഗത്ത് വച്ച് ജോസഫിന്റെ സൈക്കിളുമായി കൂട്ടിയിടിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാവുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുമായിരുന്നു. ഇതിനിടയില്‍ ദയാനന്ദന്റെ മര്‍ദ്ദനമേറ്റ് ജോസഫ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം മര്‍ദ്ദനമേറ്റ് തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

'ഹെർബൽ പീജിയനി'ൽ അസ്വാഭാവിക തിരക്ക്; നിരീക്ഷണം, പിന്നാലെ മിന്നൽ പരിശോധന

YouTube video player