മീൻ പിടിക്കുന്നതിനായി അടുത്തുള്ള ജസംഭരണിയിൽ പോകുമ്പോൾ നായ്ക്കൾ തന്നെ നോക്കി കുരയ്ക്കാറുണ്ടെന്നും കുര നിർത്തുന്നതിനാണ് താൻ അവയെ വിഷം കൊടുത്ത് കൊന്നതെന്നും ഗോപാൽ പറഞ്ഞു.
ചെന്നൈ: തമിഴ്നാട്ടിൽ 18 വളർത്തുനായ്ക്കളെ വിഷം കൊടുത്ത് കൊന്ന മീൻ കച്ചവടക്കാരൻ അറസ്റ്റിൽ. തിരുപൂരിലെ കൊങ്കണഗിരിയിലെ നാട്ടുകാർ ചേർന്ന് നൽകിയ പരാതിയിലാണ് ഗോപാൽ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
മെയ് 13-നാണ് വളർത്തുനായ്ക്കൾ ഓരൊന്നായി ചത്ത് വീഴുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വായിൽനിന്ന് നുരയും പതയും ഛർദ്ദിച്ചായിരുന്നു മരണം. അസ്വസ്ഥനിലയിലായ ഒരു നായയെ ചികിത്സിക്കുന്നതിനായി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വിഷബാധേറ്റതാണ് കാരണമെന്ന് വ്യക്തമായി. പിന്നീട് നായ്ക്കൾ കൂട്ടമായി ചത്തൊടുങ്ങിയതിൽ സംശയം തോന്നിയ നാട്ടുകാർ സിസിടിവി പരിശോധിച്ചപ്പോഴാണ് ഗോപാൽ വിഷം കലർത്തിയ ഭക്ഷണം നായ്ക്കൾക്ക് നൽകുന്നത് കണ്ടത്. തുടർന്ന് സംഭവത്തെക്കുറിച്ച് നാട്ടുകാർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
അതേസമയം മീൻ പിടിക്കുന്നതിനായി അടുത്തുള്ള ജസംഭരണിയിൽ പോകുമ്പോൾ നായ്ക്കൾ തന്നെ നോക്കി കുരയ്ക്കാറുണ്ടെന്നും കുര നിർത്തുന്നതിനാണ് താൻ അവയെ വിഷം കൊടുത്ത് കൊന്നതെന്നും ഗോപാൽ പറഞ്ഞു.
